വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ പൂജ ഹെഗ്ഡെ എത്തി, ബീസ്റ്റിന്റെ പുതിയ ഷെഡ്യൂള്‍ ചെന്നൈയില്‍

കെ ആര്‍ അനൂപ്

ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (09:03 IST)
കോളിവുഡ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് വിജയുടെ 'ബീസ്റ്റ്'.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക.ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗത്തിലാണ് നടക്കുന്നത്. അടുത്തിടെ ഒരു പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള വിജയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോഴിതാ ചെന്നൈയില്‍ മറ്റൊരു ഷെഡ്യൂളിനായി ടീം ഒരുങ്ങുകയാണ്.പൂജ ഹെഗ്‌ഡെ 'ബീസ്റ്റ്' ടീമില്‍ ചേരുന്നതിനായി ചെന്നൈയിലേക്ക് വന്നു.
 
നടി സോഷ്യല്‍ മീഡിയയിലൂടെയാണ് ഇതിനൊരു സൂചന നല്‍കിയത്.എയര്‍പോര്‍ട്ടില്‍ ചിത്രം താരം പങ്കുവെച്ചു.'സിനിമ ചെയ്യാനുള്ള സമയം .ചെന്നെഡയറീസ്'-പൂജ കുറിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Pooja Hegde (@hegdepooja)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍