നന്നായി തടി കുറച്ച് വിജയ് ! പുതിയ ചിത്രം

വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (08:33 IST)
തമിഴ് സൂപ്പര്‍താരം ഇളയദളപതി വിജയ് തടി കുറയ്ക്കുന്നതായി സൂചന. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വിമാനത്താവളത്തിലൂടെ നടന്നുപോകുന്ന താരത്തിന്റെ ചിത്രം ആരാധകരാണ് ഫോണില്‍ പകര്‍ത്തിയത്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് ആണ് ഇളയദളപതിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഈ സിനിമയില്‍ തടി കുറഞ്ഞ ഗെറ്റപ്പില്‍ വിജയ് എത്തുന്നതായാണ് സൂചന. 
 
ബീസ്റ്റ് 2022 ല്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന. പൊങ്കല്‍ സ്‌പെഷ്യല്‍ റിലീസായി ചിത്രം എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ചിത്രം 2022 ല്‍ തീയെറ്ററുകളില്‍ എത്തുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍