സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇനിയില്ല

ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (07:30 IST)
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭക്ഷ്യക്കിറ്റ് വിതരണം ഇനി വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. എല്ലാ മാസവും കിറ്റ് നല്‍കിയിരുന്നു. ഈ മാസം കിറ്റ് നല്‍കില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചതിനാലാണ് കിറ്റ് വിതരണം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്. ധനവകുപ്പ് ഇക്കാര്യം ഭക്ഷ്യവകുപ്പിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇനിയും കിറ്റ് വിതരണം തുടരാന്‍ ആവില്ലെന്ന് ഓണക്കാലത്തുതന്നെ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഓണക്കിറ്റിന് പണം അനുവദിക്കുന്നത് സംബന്ധിച്ച ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. ഇനി ഇക്കാര്യം മന്ത്രിസഭ പരിഗണിക്കാനും സാധ്യതയില്ല. എല്ലാകാലവും ഭക്ഷ്യക്കിറ്റ് വിതരണം തുടരാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍