അരലക്ഷം കടന്ന് ഭക്ഷ്യ കിറ്റ് വിതരണം: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍വകുപ്പ്

ശ്രീനു എസ്

വ്യാഴം, 20 മെയ് 2021 (18:55 IST)
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിലും അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍ വകുപ്പ്. ഇതര സംസ്ഥാനത്ത് നിന്നെത്തി കേരളത്തില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ലോക്ക് ഡൗണിലും ട്രിപ്പിള്‍ ലോക്ക് ഡൗണിലും ഭക്ഷണമെത്തിക്കുക എന്ന സര്‍ക്കാര്‍ നയം പൂര്‍ണ്ണ തോതില്‍ നടപ്പാക്കുകയാണ് മുഴുവന്‍ ജില്ലകളിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥ സംഘം. 
 
ഇതിനോടകം 70,000ത്തിലേറെ ഭക്ഷ്യ കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞത്. അതിഥി തൊഴിലാളികള്‍ക്ക് തയാറാക്കിയ ഭക്ഷ്യകിറ്റുകളുടെ വിതരണം ജില്ലാ ഭരണകൂടങ്ങളുടെയും തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പൂര്‍ണ്ണ തോതിലാക്കി തൊഴില്‍ വകുപ്പ് മുന്നോട്ട് പോകുന്നത്. ലേബര്‍ കമ്മീഷണറുടെ നിര്‍ദേശത്തിന്റെയടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും എത്ര കിറ്റുകളാണ് വേണ്ടി വരുന്നതെന്ന് ബന്ധപ്പെട്ട റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പിന് കണക്കുകള്‍ ലഭ്യമാക്കിയ സാഹചര്യത്തില്‍ ലഭിച്ച കിറ്റുകളാണ് വിതരണം ചെയ്തു വരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍