റിലീസിന് നാല് ദിവസം, 'കാണെക്കാണെ' ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (09:05 IST)
ടോവിനോ തോമസിന്റെ 'കാണെക്കാണെ' ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. സോണി ലിവ്‌സിലൂടെ ഈ മാസം 17നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
ബോബി-സഞ്ജയ്‌യുടെ രചനയില്‍ മനു അശോകന്‍ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
ലോക്ക് ഡൗണ്‍ സമയത്താണ് സംവിധായകന്‍ സിനിമയെക്കുറിച്ച് സംസാരിച്ചതെന്നും ചിത്രത്തില്‍ ഒരു മാര്‍ക്കറ്റിംഗ് കമ്പനിയുടെ ക്രിയേറ്റീവ് ഹെഡ് ആയാണ് വേഷമിടുന്നത് എന്നും ടോവിനോ നേരത്തെ പറഞ്ഞിരുന്നു.
 
ഐശ്വര്യ ലക്ഷ്മി,സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ശ്രുതി ജയന്‍, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഡ്രീം കാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍