ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'പിടികിട്ടാപ്പുള്ളി'

കെ ആര്‍ അനൂപ്

വ്യാഴം, 26 ഓഗസ്റ്റ് 2021 (11:11 IST)
ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'പിടികിട്ടാപ്പുള്ളി'. ഓഗസ്റ്റ് 27 മുതല്‍ ജിയോ സിനിമയിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.നവാഗതനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.
സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, സൈജു കുറുപ്പ്, ലാലു അലക്‌സ് ബൈജു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന കഥയാണ് പറയുന്ന ത്രില്ലര്‍ കോമഡി ചിത്രം കൂടിയാണിത്.
 
മെറീന മൈക്കിളും മേജര്‍ രവിയും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി സിനിമ നിര്‍മ്മിക്കുന്നത്.സുമേഷ് വി റോബിന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.അഞ്‌ജോയ് സാമുവല്‍ ഛായാഗ്രഹണവും ബിബിന്‍ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.പി എസ് ജയഹരി സംഗീതമൊരുക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍