പേര്: മോഹന്‍ലാല്‍, സെക്‌സ്: ഫീമെയില്‍; ഇന്ത്യയ്ക്ക് പുറത്ത് 'സ്ത്രീയായി' ജീവിച്ചതിനെ കുറിച്ച് സൂപ്പര്‍താരത്തിന്റെ വെളിപ്പെടുത്തല്‍

വ്യാഴം, 26 ഓഗസ്റ്റ് 2021 (10:42 IST)
മലയാളികള്‍ക്ക് പൗരുഷത്തിന്റെ പ്രതീകമാണ് മോഹന്‍ലാല്‍. മീശ പിരിച്ച്, മുണ്ട് മടക്കി കുത്തി വരുന്ന മോഹന്‍ലാലിനെ മലയാളികള്‍ അത്രത്തോളം ആരാധിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയ്ക്ക് പുറത്ത് താന്‍ 'സ്ത്രീയായി' ജീവിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാലേട്ടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. 
 
'ഇന്ത്യയ്ക്ക് പുറത്ത് വളരെ കാലം ഞാനൊരു സ്ത്രീയായിട്ടാണ് ജീവിച്ചതെന്ന് പറയാം. എന്റെ പാസ്പോര്‍ട്ടില്‍ നെയിം മോഹന്‍ലാല്‍, സെക്സ് എന്നിടത്ത് എഫ് എന്നായിരുന്നു എഴുതിയിരുന്നത്. എഫ് എന്നാല്‍ ഫീമെയില്‍. വലിയൊരു തെറ്റായിരുന്നു അത്. അറിയാതെ സംഭവിച്ചതാണ്. ഒരുപാട് കാലത്തിന് ശേഷം ഒരാളാണ് അതു കണ്ടുപിടിച്ചത്. അയാള്‍ ഇത് നോക്കിയിട്ട് എന്നെ നോക്കി. എന്നിട്ട് ഇവിടെ ഫീമെയില്‍ എന്നാണല്ലോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു, 'അയാം എ മെയില്‍'. ആരോടും പറയേണ്ട ഞാന്‍ ഒരുപാട് കാലം വിദേശത്ത് ജീവിച്ചത് സ്ത്രീയായിട്ടാണ്,' മോഹന്‍ലാല്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍