എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിഷോര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി ,രോഹിത് മഗ്ഗു,അലന്‍സിയര്‍, നസീര്‍ സംക്രാന്തി ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സന്‍,അഞ്ജലി നായര്‍, ജയശ്രീ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവയിലും ജിബൂട്ടി റീലീസ് ചെയ്യുന്നുണ്ട്. വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകള്‍ ആണെന്ന് സൂചന നല്‍കിക്കൊണ്ടുള്ള പോസ്റ്റര്‍ ഈയടുത്ത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക് സോങ്ങും ഏറെ ശ്രദ്ധ നേടി.