ബി 32 മുതല്‍ 44 വരെ എന്ന സ്വന്തം സിനിമയിലെ ചില രംഗങ്ങള്‍ താന്‍ നേരിട്ട ദുരനുഭവങ്ങളുടെ സാക്ഷ്യമാണെന്ന വെളിപ്പെടുത്തലുമായി സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായിക ശ്രുതി ശരണ്യം. സിനിമയില്‍ കരുണ്‍ പ്രസാദ് എന്ന കഥാപാത്രം അഭിനയ പാഠങ്ങള്‍ പഠിപ്പിക്കാനെന്ന രീതിയില്‍ ഒരു പെണ്‍കുട്ടിയുമായി മോശമായി പെരുമാറുന്ന രംഗമുണ്ട്.
അത്തരമൊരു അനുഭവത്തിലൂടെ കടന്നുവന്ന ഒരാളുടെ പ്രതിഷേധവും രോഷവുമായിരുന്നു ആ സീനുകളെന്നും അതേ വ്യക്തിയില്‍ നിന്നോ അത്തരക്കാരില്‍ നിന്നോ അനുഭവം ഉണ്ടായവര്‍ക്ക് അത് എളുപ്പം മനസിലാകുമെന്നും ശ്രുതി ശരണ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. സംവിധായകന്‍ വി കെ പ്രകാശിനെതിരെ യുവ കഥാകാരി ഉയര്‍ത്തിയ ആരോപണത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് ശ്രുതി ശരണ്യത്തിന്റെ പോസ്റ്റ്.