'സ്വരം' കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു,മനസിൽ എവിടെയോ വിങ്ങൽ പോലെ, വീഡിയോയുമായി ഭാഗ്യലക്ഷ്മി

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജൂണ്‍ 2024 (17:41 IST)
Bhagyalakshmi
ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി തന്റെ ഒരു സ്വകാര്യ ദുഃഖം പങ്കുവെച്ചിരിക്കുകയാണ്.തിരുവനന്തപുരത്തെ 'സ്വരം' എന്ന വീട് പൊളിച്ച വിവരം ഭാഗ്യലക്ഷ്മി അറിയിച്ചിരിക്കുന്നത്. ശബ്ദംകൊണ്ട് അധ്വാനിച്ച് വർഷങ്ങളായി ചേർത്തുവച്ച പണം കൊണ്ട് പണിത സ്വപ്നഭവനം. വീടിൻറെ കാലാവസ്ഥയിലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഭാഗ്യലക്ഷ്മി തന്നെ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചു.കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും, ഒടുവിൽ താമസമായപ്പോഴോ സമാധാനമില്ല. 
 
പിന്നെ ഒട്ടും ആലോചിച്ചില്ല.സ്‌നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്- വീഡിയോക്കൊപ്പം ഭാഗ്യലക്ഷ്മി എഴുതിയിരിക്കുന്നത്. 
 
എനിക്ക് മാത്രമല്ല എൻറെ മക്കൾക്കും തോന്നിയില്ല. അങ്ങനെ ഞങ്ങൾ വീട് ഉപേക്ഷിക്കാൻ തീരുമാനിച്ചു. വീട് സ്വന്തമാക്കിയ ആൾ അത് പൊളിക്കുന്നത് കണ്ടപ്പോൾ മനസിൽ എവിടെയോ വിങ്ങൽ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു എന്നുകൂടി വീഡിയോയിൽ ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.
 
 . 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article