മക്കളെ കേറിവാ... 'വിക്രം' സിനിമയുടെ ആരാധകര്‍ക്കായി രണ്ടാം വാര്‍ഷിക സ്‌പെഷ്യല്‍ വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 3 ജൂണ്‍ 2024 (15:21 IST)
എന്നും സിനിമ പ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ഉലകനായകന്‍ കമല്‍ഹാസന്‍. മലയാളികള്‍ക്കിടയിലും ആരാധകര്‍ ഏറെയാണ് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ കരിയറിലെ ബെസ്റ്റ് വിക്രം സിനിമ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രണ്ടാം വാര്‍ഷിക സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം കമല്‍ഹാസിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. 40 കോടിയില്‍ കൂടുതലാണ് 'വിക്രം' കേരളത്തില്‍നിന്ന് മാത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ മൊത്തം ഗ്രോസ് 401.90 കോടി രൂപയാണ്.
 
കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി വിക്രം മാറി. യുകെ, യുഎഇ, സിംഗപ്പൂര്‍, തമിഴ്നാട് എന്നിവിടങ്ങളിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.
 
കമല്‍ഹാസനൊപ്പം അഭിനയിക്കുക എന്നത് സൂര്യയുടെ ഒരു സ്വപ്നമാണ്. അത് സാധിച്ചതിലുള്ള സന്തോഷമായിരുന്നു വിക്രം പുറത്തിറങ്ങിയപ്പോള്‍ സൂര്യ പങ്കുവെച്ചത്.വിക്രം ചിത്രത്തിലെ സൂര്യയുടെ അതിഥി വേഷം സിനിമ പ്രേമികളെ ആവേശത്തില്‍ ആക്കിയിരുന്നു.റോളക്‌സ് എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
 
വിജയ് സേതുപതി,
അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം, നരേന്‍, ശിവാനി, മൈന നന്ദിനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍