പൃഥ്വിരാജിന്റെ 'തീര്‍പ്പ്'ന് ഈ വര്‍ഷം തന്നെ റിലീസ്; പുതിയ വിശേഷങ്ങളുമായി നിര്‍മാതാവ് വിജയ് ബാബു

കെ ആര്‍ അനൂപ്
ശനി, 3 ഏപ്രില്‍ 2021 (09:21 IST)
പൃഥ്വിരാജിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തീര്‍പ്പ്'. ഈ ചിത്രം ഈ വര്‍ഷം തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളില്‍ ഒരാളായ വിജയ് ബാബു. ഒപ്പം അദ്ദേഹത്തിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന രണ്ട് ചിത്രങ്ങള്‍ കൂടി ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് വിജയ്.
 
'ഫ്രൈഡേ ഫിലിം ഹൗസ് ഈ വര്‍ഷം നിങ്ങളിലേക്ക് കൊണ്ടുവരുന്ന സിനിമകളുടെ നിരയില്‍ ഞാന്‍ ആവേശത്തിലാണ്. അത് അതിന്റെ വിഭാഗത്തോട് നീതി പുലര്‍ത്തുമെന്നും നിങ്ങളെ രസിപ്പിക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ മൂന്ന് ചിത്രങ്ങളില്‍ ആദ്യം ബിഗ് സ്‌ക്രീനില്‍ എത്തുന്നത് ഹോം ആണ്.എന്നെ വിശ്വസിക്കൂ, ഇന്നുവരെ ഞങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച ഒന്നായിരിക്കും ഇത്.'-വിജയ് ബാബു കുറിച്ചു.
 
'കമ്മാരസംഭവം' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപി- രതീഷ് അമ്പാട്ട് ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് തീര്‍പ്പിന്.

അനുബന്ധ വാര്‍ത്തകള്‍

Next Article