എം ടിയുടെ 'രണ്ടാമൂഴം' വീണ്ടും ചര്‍ച്ചയാകുന്നു, ചിത്രം സംവിധാനം ചെയ്യാന്‍ പ്രിയദര്‍ശന്‍ ?

കെ ആര്‍ അനൂപ്
ശനി, 3 ഏപ്രില്‍ 2021 (09:16 IST)
എം ടിയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹം ആണെന്ന് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു. ഇനിയും പൂര്‍ത്തീകരിക്കാന്‍ ആവാത്ത സംവിധായകന്റെ ആഗ്രഹം അധികം വൈകാതെ തന്നെ സാധ്യമാകും. പ്രിയദര്‍ശന്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞു.
 
 'ഒരു വലിയ സിനിമ അല്ലെങ്കില്‍ ഒരു ചെറിയ സിനിമ എംടി സാറിന്റെ കൂടെ ഉണ്ട് '-പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എം ടിയുടെ രണ്ടാമൂഴം വീണ്ടും സിനിമ ആകുമോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. നേരത്തെ എംടിയും സംവിധായകന്‍ ശ്രീകുമാര്‍ തമ്മിലുള്ള നിയമതര്‍ക്കങ്ങള്‍ക്കു ശേഷം എംടിക്ക് തിരക്കഥ ശ്രീകുമാര്‍ തന്നെ തിരികെ നല്‍കിയിരുന്നു. മരക്കാര്‍ പോലെ ബിഗ് ബജറ്റില്‍ രണ്ടാമൂഴവും വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article