ആഘോഷങ്ങള്‍ തീരുന്നില്ല, പ്രിയദര്‍ശന് മധുരം നല്‍കി മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്

വെള്ളി, 26 മാര്‍ച്ച് 2021 (12:18 IST)
ആഘോഷങ്ങള്‍ തീരുന്നില്ല. പ്രിയദര്‍ശന് മധുരം നല്‍കി മോഹന്‍ലാല്‍ മരക്കാറിന് ദേശീയ അവാര്‍ഡ് ലഭിച്ചത് ഒരിക്കല്‍ കൂടി ആഘോഷിച്ചു. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഈ ചെറിയ സെലിബ്രേഷനില്‍ പങ്കാളിയായി.
 
നേരത്തെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഈ നേട്ടം ആഘോഷിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്‌പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങള്‍ നേടി.സിനിമയ്ക്കപ്പുറം ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. മെയ് 13 ന് തീയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍