പ്രണയ നായികയായി പ്രിയ വാര്യര്‍, കന്നഡ ചിത്രം 'വിഷ്ണു പ്രിയ'യുടെ ട്രെയിലര്‍ പങ്കുവെച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്

തിങ്കള്‍, 29 മാര്‍ച്ച് 2021 (15:04 IST)
സംവിധായകന്‍ വി കെ പ്രകാശിന്റെ ആദ്യത്തെ കന്നഡ ചിത്രമായ വിഷ്ണു പ്രിയയുടെ ട്രെയിലര്‍ പുറത്തിറങ്ങി.'ഒരു അഡാര്‍ ലവ്' ഫെയിം പ്രിയ പ്രകാശ് വാര്യര്‍ ,ശ്രേയസ് മഞ്ജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
 
'വിഷ്ണു പ്രിയ' റൊമാന്റിക്-ആക്ഷന്‍ ചിത്രമാണ്. കോളേജ് കാലഘട്ടത്തില്‍ ഉണ്ടാവുന്ന പ്രണയവും അതുകഴിഞ്ഞ് വീട്ടുകാരുടെ എതിര്‍പ്പും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ എന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാവുന്നത്. 
 
നേരത്തെ ചിത്രീകരണം ആരംഭിച്ചെങ്കിലും കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നീളുകയായിരുന്നു. കര്‍ണാടകയിലെ പ്രധാന നഗരങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. ഗോപിസുന്ദറിന്റെ ഗാനങ്ങളാണ് ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. അച്ചുത് റാവു, സുധീന്ദ്ര പ്രസാദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.വിനോദ് ഭാരതി ഛായാഗ്രഹണവും സുരേഷ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. കെ മഞ്ജു സിനിമാസിന്റെ ബാനറില്‍ നടന്‍ ശ്രേയസിന്റെ പിതാവ് മഞ്ജു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍