അവളുടെ രാവുകളിലെ സീമയെ ഓർമ്മിപ്പിച്ച് സംയുക്ത മേനോൻ, 'എരിഡ' ഒരുങ്ങുന്നു !

കെ ആർ അനൂപ്

വ്യാഴം, 3 ഡിസം‌ബര്‍ 2020 (15:47 IST)
സംയുക്ത മേനോന്റെ പുതിയ ചിത്രമാണ് എരിഡ. ഈ ത്രില്ലർ സംവിധാനം ചെയ്യുന്നത് വികെ പ്രകാശ് ആണ്. ഗംഭീര മേക്കോവറിലാണ് സംയുക്ത ചിത്രത്തിലെത്തുന്നത്. അവളുടെ രാവുകളിലെ സീമയെ ഓർമ്മിപ്പിക്കും വിധമുളള സംയുക്തയുടെ പുതിയ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലർ ചിത്രം കൂടിയാണിത്.
 
ധർമ്മജൻ, ഹരീഷ് പേരടി, നാസ്സർ, കിഷോർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വൈ വി രാജേഷിന്റെതാണ് തിരക്കഥയും സംഭാഷണവും.
 
ആരോമ സിനിമാസ് ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ ആരോമ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ലോകനാഥൻ ഛായാഗ്രഹണവും സുരേഷ് അരസ് എഡിറ്റിംഗും നിർവഹിക്കുന്നു. അഭിജിത് ഷൈലനാഥാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍