ആ രംഗം അഭിനയിക്കുമ്പോൾ ടോവിനോ ചമ്മി, എനിക്ക് പ്രശ്നം ഒന്നും തോന്നിയില്ല; ചുംബന രംഗത്തെക്കുറിച്ച് സംയുക്‍ത

കെ ആര്‍ അനൂപ്

ചൊവ്വ, 16 ജൂണ്‍ 2020 (18:52 IST)
തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയാണ്  സംയുക്ത മേനോൻ. മോഡൽ കൂടിയായ സംയുക്ത ചിത്രത്തിലെ ലിപ്പ് ലോക്ക് രംഗത്തെക്കുറിച്ച്  പറയുകയാണ്. സിനിമയുടെയുടെ കഥ പറഞ്ഞപ്പോൾ തന്നെ ചിത്രത്തിലെ ചുംബന രംഗത്തെക്കുറിച്ചും സംവിധായകൻ പറഞ്ഞിരുന്നു. സിനിമയുടെ പൂർണതയ്ക്ക് അത് ആവശ്യമാണെന്ന് അറിഞ്ഞപ്പോൾ തനിക്ക് യാതൊരു മടിയുമില്ലാതെ ചുംബന രംഗം അഭിനയിക്കാനായി. എന്നാൽ ആ രംഗം അഭിനയിക്കുമ്പോൾ ടോവിനോയ്ക്ക് ചമ്മൽ ഉണ്ടായിരുന്നു. 
 
തനിക്ക് പ്രശ്നം ഒന്നും തോന്നിയില്ലായിരുന്നുവെന്നും സംയുക്ത പറഞ്ഞു. റിലീസിന് മുമ്പ് തന്നെ തീവണ്ടിയിലെ പാട്ടുകൾ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ ടോവിനോ - സംയുക്ത കോമ്പിനേഷൻ സീനുകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തീവണ്ടിയിലെ ലിപ്‌ലോക് രംഗങ്ങളും ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. പിന്നീട് വന്ന ടോവിനോ സിനിമകളിലും ലിപ്‌ലോക് സീനുകൾ ഉണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍