മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ഇപ്പോഴും ചില തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.വന്‍ വിജയം സ്വന്തമാക്കിയ ചിത്രം ആമസോണ്‍ പ്രൈമിലേക്ക്.ഏപ്രില്‍ 14 ന് സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
റിലീസിന് മുമ്പ് തന്നെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മമ്മൂട്ടി കാരണമാണ് താന്‍ ചിത്രം തിയേറ്ററുകളില്‍ എത്തിച്ചതെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞിരുന്നു.മാര്‍ച്ച് നാലിന് പ്രദര്‍ശനത്തിനെത്തിയ 'ദി പ്രീസ്റ്റ്'ന് കുടുംബപ്രേക്ഷകരെ തിരിച്ച് തിയേറ്ററുകളില്‍ എത്തിക്കാനായി.
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യര്‍,നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തിയത്.