'ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കൂ, എങ്കില്‍ അവര്‍ അഞ്ചല്ല അന്‍പതു കൊല്ലം നിങ്ങള്‍ക്ക് തരും'; മാസ് ഡയലോഗുമായി മമ്മൂട്ടിയുടെ കടക്കല്‍ ചന്ദ്രന്‍ !

കെ ആര്‍ അനൂപ്

ചൊവ്വ, 6 ഏപ്രില്‍ 2021 (10:57 IST)
മമ്മൂട്ടിയുടെ 'വണ്‍' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വോട്ടിംഗ് ദിവസമായതിനാല്‍ കടയ്ക്കല്‍ ചന്ദ്രന്റെ മാസ് ഡയലോഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.'ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കൂ, എങ്കില്‍ അവര്‍ അഞ്ചല്ല അന്‍പതു കൊല്ലം നിങ്ങള്‍ക്ക് തരും'-വീഡിയോയില്‍ കടയ്ക്കല്‍ ചന്ദ്രന്‍ തന്റെ സഹപ്രവര്‍ത്തകരോട് പറയുന്നത്.
മാര്‍ച്ച് 26നാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. അടുത്തിടെ കേരളത്തിന് പുറത്തും സിനിമ റിലീസ് പ്രഖ്യാപിച്ചിരുന്നു. 
 
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. നേരത്തെ സിനിമയിലെ 'റൈറ്റ് ടു റീ കാള്‍' എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരുന്നു.
 
മധു, ജോജു ജോര്‍ജ്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍