ഞെട്ടല്‍ മാറാതെ സിനിമ ലോകം, വിവേകിന് ആദരാഞ്ജലി അര്‍പ്പിച്ച് തമിഴ്-മലയാളം താരങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 17 ഏപ്രില്‍ 2021 (10:23 IST)
നടന്‍ വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സങ്കടത്തിനൊപ്പം പങ്കുചേരുകയാണ് സിനിമ ലോകം. തമിഴ്- മലയാളം ചിത്ര മേഖലയിലെ താരങ്ങള്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ നേരിട്ടെത്തി അദ്ദേഹത്തിന് യാത്രാമൊഴിയേകി.
 
സുഹാസിനി, രംഭ, ഖുശ്ബു തുടങ്ങി നിരവധി താരങ്ങള്‍ വിവേകിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ഉണ്ണി മുകുന്ദന്‍, ജോജു ജോര്‍ജ്, രജീഷ വിജയന്‍, സണ്ണി വെയ്ന്‍ എന്നീ താരങ്ങളും തങ്ങളുടെ ദുഃഖം രേഖപ്പെടുത്തി.
 
ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകള്‍ വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article