തമിഴ് നടന്‍ വിവേകിന് ഹൃദയാഘാതം; നില ഗുരുതരം

ശ്രീനു എസ്

വെള്ളി, 16 ഏപ്രില്‍ 2021 (13:07 IST)
തമിഴ് നടന്‍ വിവേകിന് ഹൃദയാഘാതം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഒരു സിനിമയുടെ ഗ്രാജുവേഷന്‍ ചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഗുരതരമെന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് വിവേക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നത്. 
 
ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിവേക് വ്യത്യസ്ഥമായ ഹാസ്യവതരണത്തിനുടമയാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം മൂന്നുതവണ നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍