പാറശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ശ്രീനു എസ്

വെള്ളി, 16 ഏപ്രില്‍ 2021 (12:27 IST)
പാറശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞാന്‍വിള സ്വദേശിനി മീനയാണ് കെല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവായ ഷാജി പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി 11മണിയോടെയാണ് സംഭവം നടന്നത്. ഷാജി മദ്യപിച്ച് നിരന്തരം മീനയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നാണ് അറിയാന്‍ സാധിച്ചത്. 
 
വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയ മീനയെ ഷാജി പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുഖത്തും കഴുത്തിനുമാണ് വെട്ടേറ്റിരുന്നത്. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ രണ്ടുമണിയോടെ മീന മരിച്ചു. ഷാജി പാറശാല പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍