ശമിക്കാതെ കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2.17 ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍

ശ്രീനു എസ്

വെള്ളി, 16 ഏപ്രില്‍ 2021 (10:36 IST)
രാജ്യത്ത് കൊവിഡിന് ശമനമില്ല. രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2,17,353 കൊവിഡ് കേസുകളാണ്. കൂടാതെ രോഗം മൂലം 1,185 മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,18,302 പേരാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,42,91,917 ആയിട്ടുണ്ട്. 
 
കൊവിഡ് മൂലം രാജ്യത്ത് 1,74,308 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,69,743 ആണ്. ഇതുവരെ 11.72 കോടി പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍