സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധനവ്

ശ്രീനു എസ്

വെള്ളി, 16 ഏപ്രില്‍ 2021 (11:14 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധനവ്. പവന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവരന്‍ സ്വര്‍ണത്തിന് 35,200 രൂപയായിട്ടുണ്ട്. അതേസമയം ഗ്രാമിന് 4,400 രൂപയായിട്ടുണ്ട്. ഈ മാസം മുതലാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ തുടങ്ങിയത്.
 
ഈ മാസം ഏപ്രില്‍ ഒന്നിന് ഒരു പവരന്‍ സ്വര്‍ണത്തിന്റെ വില 33,320 ആയിരുന്നു. പതിനഞ്ച് ദിവസം കൊണ്ടാണ് 1880 രൂപ കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ വിലയാണ് പുറത്തുവന്നിരിക്കുന്നത്. വ്യാഴാഴ്ച 80 രൂപ സ്വര്‍ണത്തിന് കുറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍