കയ്യില്‍ വാളുമായി സൂര്യ, ആരാധകരെ ആവേശത്തിലാക്കി 'സൂര്യ 40'ലെ പുതിയ ചിത്രം!

കെ ആര്‍ അനൂപ്

ശനി, 10 ഏപ്രില്‍ 2021 (14:59 IST)
'സൂര്യ 40' ഒരുങ്ങുകയാണ്. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സൂര്യ. സെറ്റില്‍ നിന്ന് നടന്റെ പുതിയ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കയ്യില്‍ ഒരു വാളുമായി തിരിഞ്ഞു നില്‍ക്കുന്ന സൂര്യയുടെ രൂപമാണ് പുറത്തുവന്നത്. ഈ മാസ് ചിത്രം ഇതിനകം തന്നെ വൈറലാണ്. 
 
നേരത്തെയും സമാനമായ രീതിയിലുള്ള ഒരു ചിത്രം നിര്‍മാതാക്കള്‍ പുറത്തിറക്കിയിരുന്നു. സൂര്യയുടെ കൈവശം തോക്ക് ആയിരുന്നു ഉണ്ടായിരുന്നത്. ആക്ഷന്‍-മാസ് എന്റര്‍ടെയ്നറായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ചിത്രം. സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, ജയപ്രകാശ്, ഇളവരശന്‍, ദേവദര്‍ശനി, ശരണ്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രത്നവേലു ചായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഡി ഇമ്മന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍