വിജയിക്കൊപ്പം അഭിനയിക്കാന്‍ 9 താരങ്ങള്‍, മലയാളത്തില്‍ നിന്ന് മാത്യു തോമസും, 'ദളപതി 67' പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 1 ഫെബ്രുവരി 2023 (08:57 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയുടെ 67-മത്തെ സിനിമയുടെ കാസ്റ്റിംഗിന്റെ ലിസ്റ്റ് പുറത്തുവന്നു. 9 താരങ്ങളുടെ വിവരങ്ങളാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
ബോളിവുഡില്‍ നിന്ന് സഞ്ജയ് ദത്തിനെ ടീമില്‍ എത്തിക്കാനായി. പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ കൂടാതെ മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്റെ ഭാഗമാണ്.
 
 സിനിമയുടെ ചിത്രീകരണം ജനുവരി 2 മുതല്‍ ആരംഭിച്ചിരുന്നു.അനിരുദ്ധ് രവിചന്ദ്രന്‍ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു.മനോജ് പരമഹംസ ഛായാ?ഗ്രഹണം നിര്‍വഹിക്കുന്നു.സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിം?ഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article