ദി ബാറ്റ്മാൻ ആമസോൺ പ്രൈമിൽ, 27 മുതൽ ആറ് ഭാഷകളിൽ

Webdunia
ഞായര്‍, 24 ജൂലൈ 2022 (19:01 IST)
ഹോളിവുഡ് ചിത്രം ദി ബാറ്റ്മാൻ ഈ മാസം 27 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. ഇംഗ്ലീഷ്,ഹിന്ദി,തെലുങ്ക്,തമിഴ്,കന്നഡ,മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാണ്. മികച്ച പെർഫോമൻസുകളും ആക്ഷൻ സീക്വൻസുകളും ചേർന്ന ബാറ്റ്മാൻ വലിയ അളവിൽ നിരൂപക പ്രശംസ നേടിയിരുന്നു.
 
ഗോതം സിറ്റിയുടെ വിജിലൻ്റെയായും അദ്ദേഹത്തിൻ്റെ അൾട്ടർ ഈഗോയായ ഏകാന്ത കോടിശ്വരൻ ബ്രൂസ് വെയിനായും റോബർട്ട് പാറ്റിൻസനാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article