SG New Movie: ഒരുങ്ങുന്നത് കാലികപ്രസക്തിയുള്ള ചിത്രം: പാർവതിക്കും അനുപമയ്ക്കും ഒപ്പം സുരേഷ് ഗോപി

Webdunia
ഞായര്‍, 24 ജൂലൈ 2022 (18:59 IST)
നടിമാരായ പാർവതി തിരുവോത്ത്,അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ നടൻ സുരേഷ് ഗോപിയും പ്രധാനവേഷത്തിലെത്തുന്നു. കാലിക പ്രസക്തിയുള്ള സിനിമയാണ് ഇതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
 
പാർവതിയും അനുപമയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഞാനും ഭാഗമാകുന്നു. അവർ രണ്ട് പേരും ത്രിൽഡ് ആണെന്നാണ് ഞാൻ അറിയുന്നത്. കാലിക പ്രസക്തിയുള്ള ഇന്ന് ഹൈക്കോടതിക്ക് മുൻപിലുള്ള ഒരു വിഷയമുണ്ട്. വിചിത്രമായ കാര്യമെന്തെന്നാൽ യഥാർഥ സംഭവം നടക്കുന്നതിന് മുൻപാൺ ഈ കഥ എഴുതിയത്. പാപ്പൻ്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേഷ്ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article