ട്രാന്‍സ്‌ജെന്റര്‍മാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതു പോലെ പുരുഷനോ സ്ത്രീയോ ആയി മാറുന്നതിനാവശ്യമായ ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നല്‍കുന്നതിന് പര്യാപ്തമായ സൗകര്യങ്ങളും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.