വിജയ് സിനിമയില്‍ നിന്ന് ഇടവേള എടുക്കില്ല, രാഷ്ട്രീയത്തിലിറങ്ങിയാല്‍ സിനിമ വിട്ടേക്കും, ഫാം ഹൗസില്‍ നടന്ന യോഗത്തിന്റെ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 12 ജൂലൈ 2023 (10:16 IST)
നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം ജില്ലാ മണ്ഡലം ഭാരവാഹികളുമായി നടന്‍ കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍. ചെന്നൈക്ക് അടുത്തുള്ള പനയൂരില്‍ താരത്തിന്റെ ഫാം ഹൗസില്‍ ആയിരുന്നു യോഗം നടന്നത്.
 
രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അഭിനയം പൂര്‍ണമായി ഉപേക്ഷിക്കുമെന്ന് വിജയ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. നടനെടുക്കുന്ന ഏത് തീരുമാനത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഫാം ഹൗസില്‍ നടന്ന യോഗം പിരിഞ്ഞത്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയ് പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി മൂന്നുവര്‍ഷം സിനിമയില്‍ നിന്നും വിജയ് ഇടവേള എടുക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.  
തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍നിന്ന് മുന്നൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. 234 മണ്ഡലങ്ങളിലെ സംഘത്തിന്റെ ചുമതലക്കാരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം 15 ജില്ലകളില്‍ നിന്നുള്ള 115 ഓളം പേര്‍ പങ്കെടുത്ത യോഗമാണ് നടന്നത്. വിജയുമായുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article