Jawan :നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം, ഷാരൂഖിനൊപ്പം വിജയ് സേതുപതിയും,'ജവാന്‍' പ്രിവ്യു വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ജൂലൈ 2023 (12:14 IST)
ആറ്റ്‌ലിയുടെ 'ജവാന്‍'റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെ നയന്‍താര ബോളിവുഡില്‍ എത്തുന്നു.ഇപ്പോഴിതാ 2.12 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രിവ്യു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
പല വേഷങ്ങളില്‍ ഷാരൂഖ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് സൂചന റിവ്യൂ നല്‍കി. വിജയ് സേതുപതിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ തന്നെ അവതരിപ്പിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ ദീപിക പാദുകോണും ഉണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shah Rukh Khan (@iamsrk)

സെപ്റ്റംബര്‍ 7നാണ് സിനിമയുടെ റിലീസ്.ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിന് എത്തും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍