'ജവാന്‍' ഇനി 'ധവാന്‍', ടൈറ്റില്‍ ചെറുതായൊന്നു മാറ്റി!

കെ ആര്‍ അനൂപ്

ശനി, 8 ജൂലൈ 2023 (11:19 IST)
നവാഗതനായ സി സി സംവിധാനം ചെയ്യുന്ന 'കൊറോണ ജവാന്‍' ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. മുഴുനീള കോമഡി എന്റര്‍ടൈനറായി ഒരുങ്ങുന്ന സിനിമയില്‍ ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇപ്പോഴത്തെ സിനിമയുടെ ടൈറ്റില്‍ മാറ്റിയിരിക്കുകയാണ്. ചില സാങ്കേതിക കാരണങ്ങളാണ് പേരുമാറ്റത്തിന് പിന്നിലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 'കൊറോണ ധവാന്‍'എന്നതാണ് പുതിയ ടൈറ്റില്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lukman Avaran (@lukman_avaran)

സുജയ് മോഹന്‍രാജ് ആണ് രചന നിര്‍വ്വഹിക്കുന്നത്.ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
  
എഡിറ്റിംഗ് - അജീഷ് ആനന്ദ്. ഛായാഗ്രഹണം - ജെനീഷ് ജയാനന്ദന്‍.സംഗീതം - റിജോ ജോസഫ് , പശ്ചാത്തല സംഗീതം - ബിബിന്‍ അശോക്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍