സൂര്യയുടെ പുതിയ ചിത്രമായ 'ജയ് ഭീം' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.ആമസോണ്‍ പ്രൈമില്‍ നവംബറില്‍ റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൂര്യയുടെ 2 ഡി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഹൗസ് ആമസോണ്‍ പ്രേമമായി മറ്റു നാല് ചിത്രങ്ങള്‍ കൂടി കരാര്‍ ഒപ്പിട്ടു.
1993 ല്‍ നടന്ന ഒരു യഥാര്‍ത്ഥ നിയമപോരാട്ടത്തെ ആസ്പദമാക്കിയുള്ള സോഷ്യല്‍ ഡ്രാമയാണിത്.ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഭാഷകനായി സൂര്യ വേഷമിടുന്നു. രജീഷ വിജയന് ആണ് നായിക.ഒരു ഗോത്ര സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടുന്ന അഭിഭാഷകനായി നടന് ചിത്രത്തിലുണ്ടാകും.ലിജോമോള്‍ ജോസും മണികണ്ഠനും ഗോത്ര ദമ്പതികളായാണ് എത്തുന്നത്. രജിഷയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.