ചെങ്കല്‍ ചൂളയിലെ മിടുക്കന്മാര്‍ ഇനി സിനിമയിലേക്ക്, ആദ്യ ചിത്രം നിക്കി ഗല്‍റാണിയ്‌ക്കൊപ്പം

കെ ആര്‍ അനൂപ്

ശനി, 31 ജൂലൈ 2021 (10:33 IST)
സൂര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി തയ്യാറാക്കിയ അയന്‍ സിനിമയിലെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയിലെങ്ങും തരംഗമായി മാറിയിരുന്നു. ചെങ്കല്‍ ചൂളയിലെ മിടുക്കന്മാര്‍ ഇനി സിനിമയിലേക്ക്. കണ്ണന്‍ താരമക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിലാണ് ഇവര്‍ക്ക് അവസരം ലഭിച്ചത്.
 
അര്‍ജുനും നിക്കി ഗല്‍റാണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. നായിക കഥാപാത്രമായ നിക്കിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗങ്ങളായാണ് കുട്ടി താരങ്ങള്‍ വേഷമിടുന്നത്. മലയാളത്തിലും തമിഴിലും ആയാണ് സിനിമ ഒരുങ്ങുന്നത്.നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍, എന്‍എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍