സൂര്യയുടെ നായികയാകാന്‍ രജീഷ വിജയന്‍,'ജയ് ഭീം' ക്യാരക്ടര്‍ ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്

വെള്ളി, 30 ജൂലൈ 2021 (14:55 IST)
സൂര്യയുടെ പുതിയ ചിത്രമാണ് 'ജയ് ഭീം'. രജീഷ വിജയനാണ് നായിക. ധനുഷിന്റെ 'കര്‍ണന്‍' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാമത്തെ ചിത്രമാണിത്. രജീഷയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നു.വ്യത്യസ്തമായ ഒരു ഹെയര്‍സ്‌റ്റൈലാണ് നടിയെ കാണാനാവുന്നത്.
 
1993 ല്‍ നടന്ന ഒരു യഥാര്‍ത്ഥ നിയമപോരാട്ടത്തെ ആസ്പദമാക്കിയുള്ള സോഷ്യല്‍ ഡ്രാമയാണിത്.ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഭാഷകനായി സൂര്യ വേഷമിടുന്നു.ഒരു ഗോത്ര സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടുന്ന അഭിഭാഷകനായി നടന്‍ ചിത്രത്തിലുണ്ടാകും.ലിജോമോള്‍ ജോസും മണികണ്ഠനും ഗോത്ര ദമ്പതികളായാണ് എത്തുന്നത്. രജിഷയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.
 
കാര്‍ത്തിക്കൊപ്പം സര്‍ദാര്‍ എന്ന ഒരു ചിത്രത്തിലും രജീഷ അഭിനയിക്കുന്നുണ്ട്.'രാമറാവു ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് നടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍