'എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും'; ഭാര്യ രാധികയെക്കുറിച്ച് സുരേഷ് ഗോപി

കെ ആര്‍ അനൂപ്
ശനി, 8 മെയ് 2021 (14:57 IST)
സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ ജന്മദിനമാണ് ഇന്ന്. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചു കൊണ്ടാണ് പിറന്നാള്‍ ആഘോഷിച്ചത്. മധുരമുള്ള ഒരു ജന്മദിന കുറിപ്പും അദ്ദേഹം പങ്കുവെച്ചു.
 
'എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും. ജന്മദിനാശംസകള്‍ രാധിക, സ്‌നേഹം മാത്രം.'
 
ജോഷിയുടെ ചിത്രീകരണത്തില്‍ ആയിരുന്നു സുരേഷ് ഗോപി. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് കുടുംബത്തോടൊപ്പം വീട്ടില്‍ കഴിയുകയാണ് താരം.മകന്‍ ഗോകുല്‍ സുരേഷും അച്ചന്റെയൊപ്പം അഭിനയിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനും ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് തുടങ്ങാനാണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

Next Article