തൃശ്ശൂര്‍കാര്‍ ഇങ്ങടുത്തു, സുരേഷ് ഗോപിയുടെ ഗരുഡന്‍ തൃശ്ശൂരില്‍ എത്ര ആളുകള്‍ കണ്ടു? സിനിമയുടെ കുതിപ്പ് തുടരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 8 നവം‌ബര്‍ 2023 (09:13 IST)
സുരേഷ് ഗോപിയുടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ഗരുഡന്‍. കേരളത്തില്‍ സിനിമ കുതിപ്പ് തുടരുകയാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 6.25 കോടി കളക്ഷന്‍ 4 ദിനം കൊണ്ട് നേടാന്‍ സിനിമയ്ക്കായി. അവധി ദിവസത്തിന് ശേഷം എത്തിയ തിങ്കളാഴ്ച സ്വാഭാവികമായ ഇടിവ് രേഖപ്പെടുത്തി. എന്നാലും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് ആയി.
 
നവംബര്‍ മൂന്നിനാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്. തിങ്കളാഴ്ച ഗരുഡന്റെ തിയറ്റര്‍ ഒക്യൂപെന്‍സി 23.22 ശതമാനം ആയിരുന്നു. അതേസമയം തൃശ്ശൂരില്‍ നിന്ന് മികച്ച പ്രതികരണമാണ് സുരേഷ് ഗോപി ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ദിവസം 43 ഷോകളാണ് ഇവിടെ സിനിമയ്ക്ക് ഉണ്ടായിരുന്നത്. അന്നേ ദിവസത്തെ മൊത്തം ഒക്യുപെന്‍സി 27% ആയിരുന്നു. 15 ശതമാനം മോണിംഗ് ഷോയിലും നൂണ്‍ ഷോയില്‍ ഇത് 10 ശതമാനമായി കുറഞ്ഞപ്പോള്‍ ഈവനിംഗ് ഷോയില്‍ ഇത് 26% ആയും നൈറ്റ് ഷോകളില്‍ 57 ശതമാനം എന്നിങ്ങനെയായി ഉയര്‍ന്നു.
 
ഗരുഡന്‍ സിനിമയ്ക്ക് നല്ല പ്രതികരണങ്ങള്‍ ലഭിച്ചതോടെ രണ്ടാം ദിവസം തൃശ്ശൂരിലെ തിയറ്ററുകളില്‍ ഒക്യുപന്‍സി വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കണ്ടത്. 37 ശതമാനമായിരുന്നു ഒക്യുപന്‍സി.മോണിംഗ് ഷോ 20%, നൂണ്‍ ഷോ 20 ശതമാനം, ഈവനിംഗ് ഷോ 43 ശതമാനം, നൈറ്റ് ഷോ 65 ശതമാനം എന്നിങ്ങനെയായിരുന്നു രണ്ടാം ദിവസത്തെ കണക്ക്. രണ്ടാം ദിനത്തില്‍ 45 ഷോകള്‍ ഉണ്ടായിരുന്നു.ആദ്യത്തെ ഞായറാഴ്ച ആയപ്പോഴേക്കും തൃശ്ശൂരില്‍ ആളുകള്‍ ഗരുഡന്‍ കാണാന്‍ എത്തുന്നത് കൂടി.ഒക്യൂപെന്‍സി 66.50 ശതമാനമായി ഉയരുകയാണ് ഉണ്ടായത്. ഇതേ ദിവസത്തെ ഈവനിംഗ് ഷോ നൈറ്റ് ഷോകളുടെ ശതമാനം എടുക്കുകയാണെങ്കില്‍ യഥാക്രമം 81, 76 ശതമാനം ഒക്യൂപെന്‍സി ഉണ്ടായിരുന്നു.
 
തിങ്കളാഴ്ച സ്വാഭാവിക ഇടവ് നേരിട്ടു. 21.75% ആയിരുന്നു തൃശ്ശൂരിലെ ഒക്യൂപെന്‍സി. 43 ഷോകള്‍ തിങ്കളാഴ്ച നടന്നു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article