ശ്രീശാന്തിന്റെ ബോളിവുഡ് ചിത്രം: പ്രധാന വേഷത്തിൽ സണ്ണി ലിയോണും

Webdunia
തിങ്കള്‍, 19 ജൂലൈ 2021 (14:19 IST)
ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡ് ചിത്രത്തിൽ നായകനാകുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ആർ രാധാകൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു സിബിഐ ഓഫീസറായാണ് ശ്രീശാന്ത് എ‌ത്തുക എന്നാണ് ഏറ്റവും അവസാനമായി പുറത്തുവന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിൽ നടി സണ്ണി ലിയോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
 
സിബിഐ ഓഫീസറായി ശ്രീശാന്ത് എത്തുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രി‌ല്ലറായാണ് ഒരുങ്ങുന്നത്. സിനിമയിൽ . കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ഈ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ ആവശ്യമാണ്. അതിനാലാണ് സണ്ണി ലിയോണിനെ ഈ വേഷത്തിൽ കാസ്റ്റ് ചെയ്‌തതെന്ന് സംവിധായകൻ പറയുന്നു.

പട്ടാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം. സുരേഷ് പീറ്റേഴ്സാണ് സംഗീതമൊരുക്കുന്നത്. ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് കൊറിയോഗ്രാഫർ.

അനുബന്ധ വാര്‍ത്തകള്‍

Next Article