ചിത്രീകരണം പൂര്‍ത്തിയായി; സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ നവംബര്‍ 29നെത്തും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 21 നവം‌ബര്‍ 2024 (12:57 IST)
sthanarthi sreekuttan
ബഡ്ജറ്റ് ലാബിന്റെ ബാനറില്‍ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവര്‍ നിര്‍മ്മിച്ച്, വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാരത്തി ശ്രീക്കുട്ടന്‍ - എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നവംബര്‍ ഇരുപത്തിയൊമ്പതിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. അപ്പര്‍ പ്രൈമറി ക്ലാസ്സിലെ രണ്ടു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഒരു രസതന്ത്രമുണ്ട്. അതിലൂടെ ഉരിത്തിരിക്കുന്ന സംഭവങ്ങളും, കുട്ടികള്‍ക്കിടയിലെ കിടമത്സരങ്ങളും ഇണക്കവും പിണക്കവുമൊക്കെ രസാകരമായി ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്നു.
 
ശ്രീരംഗ് ഷൈന്‍' അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ് ജോണി ആന്റണി, സൈജു ക്കുറുപ്പ് ,ജിബിന്‍ ഗോപിനാഥ്, കണ്ണന്‍ നായര്‍, ആനന്ദ് മന്മഥന്‍, രാഹുല്‍ നായര്‍, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രന്‍ നായര്‍, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുരളീകൃഷ്ണന്‍, ആനന്ദ് മന്മഥന്‍, കൈലാഷ്.എസ്. ഭവന്‍, വിനേഷ് വിശ്വനാഥ് എന്നിവരുടേതാണു തിരക്കഥ. മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ ,അഹല്യാ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പി.എസ്.ജയ ഹരി ഈണം പകര്‍ന്നിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article