അസഹ്യമായ ശബ്ദമെന്ന പരാതിയെ തുടര്‍ന്ന് സൂര്യനായകനായ കങ്കുവയില്‍ നിന്ന് 12മിനിറ്റ് വെട്ടിമാറ്റി. അസഹ്യമായ ശബ്ദത്തെ പറ്റി നിരവധി പരാതികളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഇതിന് പിന്നാലെയാണ് സിനിമയുടെ യഥാര്‍ത്ഥ റണ്‍ ടൈമില്‍ നിന്ന് 12 മിനിറ്റ് വെട്ടി മാറ്റിയത്. ഇതോടെ സിനിമ രണ്ടുമണിക്കൂര്‍ 22 മിനിറ്റ് ആയി ചുരുങ്ങി. പ്രശ്‌നം ഉന്നയിക്കപ്പെട്ട ബിജിഎമ്മില്‍ ചില തിരുത്തുകളും വരുത്തിയിട്ടുണ്ട്.