മാസ്സും കോമഡിയും അല്ലാത്ത സിനിമകള്‍ കാണുവാന്‍ എന്ത് കൊണ്ടാണ് തീയേറ്ററിലേക്ക് ആളുകള്‍ വരാത്തത് ?നല്ല സിനിമകളെ സപ്പോര്‍ട്ട് ചെയ്യണം,പൂക്കാലം സിനിമയെക്കുറിച്ച് സംവിധായകന്‍ സൂരജ് ടോം
പൂക്കാലം എന്ന സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ സംവിധായകന്‍ സൂരജ് ടോമിന് പറയാനുള്ളത് വേറൊരു കാര്യമാണ്. ട്രെയിലര്‍ കണ്ട നിമിഷം മുതല്‍ സിനിമ കാണണമെന്ന് വിചാരിച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പോയി പൂക്കാലം കണ്ടത്. എന്നാല്‍ സിനിമ കാണുവാന്‍ തന്നോടൊപ്പം കുറച്ച് ആളുകളെ ഉണ്ടായിരുന്നുള്ളൂ എന്നും വിഷമിപ്പിക്കുന്ന കാര്യം എന്താണെന്നു വച്ചാല്‍ വലിയ മാസ്സും, വലിയ കോമഡിയും അല്ലാത്ത സിനിമകള്‍ കാണുവാന്‍ എന്ത് കൊണ്ടാണ് തീയേറ്ററിലേക്ക് ആളുകള്‍ വരാത്തതെന്നാണ്.
'പൂക്കാലം.. Trailer കണ്ട നിമിഷം തൊട്ടു കാണണമെന്ന് കരുതിയെങ്കിലും അല്പം വൈകി ഇന്നലെയാണ് കാണുന്നത്. തിയേറ്ററില്‍ ആള് വളരെ കുറവായിരുന്നു. പാ.വ പോലുള്ള ഒരു സിനിമ മുന്‍പ് ചെയ്തത് കൊണ്ട് മാത്രമല്ല, പൂക്കാലം എന്ന ഈ ചിത്രം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതിന് കാരണങ്ങള്‍ പലതാണ്. പ്രധാനമായും ഏറെ കൗതുകമുണര്‍ത്തുന്ന സിനിമയുടെ plot. ഇങ്ങനെയൊന്നും ഒരിക്കലും ജീവിതത്തില്‍ സംഭവിക്കില്ലെന്ന് കരുതാന്‍ ശ്രമിക്കുമ്പോഴും, അല്ലാ ഇങ്ങനെ എന്ത് കൊണ്ട് സംഭവിച്ചു കൂടാ എന്ന് നമ്മെ തിരിച്ചു ചിന്തിപ്പിക്കുന്ന plot. എടുത്തുപറയേണ്ടത് വിജയരാഘവന്‍ ചേട്ടന്റെ പ്രകടനമാണ്. സിനിമയില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിലെ വിജയരാഘവനെന്ന വ്യക്തിയെ നമുക്ക് കാണാന്‍ പറ്റില്ല. അത്ര മേല്‍ ആ കഥാപാത്രമായി അദ്ദേഹം മാറിക്കഴിഞ്ഞു. എത്ര സൂക്ഷ്മമായ body language ഉം sound modulation ഉം ആണ് പൂക്കാലത്തില്‍ അദ്ദേഹത്തിന്റേത് എന്നത് എടുത്തു പറയാതിരിക്കാന്‍ വയ്യ. ചിത്രത്തിന്റെ Director Ganesh Raj നെ മുന്‍പ് പരിചയമില്ല. നോക്കുമ്പോള്‍ അണിയറക്കാരില്‍ പലരെയും അറിയാം. തിയേറ്റര്‍ വിട്ടയുടന്‍ Controller Javed നെ വിളിച്ചു Ganesh ന്റെ നമ്പര്‍ എടുത്തു അദ്ദേഹത്തെ വിളിച്ചു അഭിനന്ദനം അറിയിച്ചു. സിനിമയെ പറ്റി ഏറെ സംസാരിച്ചു. ആനന്ദം ഒരുക്കിയ director ടെ ഈയൊരു transformation തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. 7 വര്‍ഷം എടുത്തു ഇഷ്ടപ്പെട്ട ഒരു subject മായി വീണ്ടും വരുവാന്‍. ഇത് പോലുള്ള ഒറ്റപ്പെട്ട പരീക്ഷണങ്ങളുമായി ചിലര്‍ വരുമ്പോഴും വിഷമിപ്പിക്കുന്ന കാര്യം എന്താണെന്നു വച്ചാല്‍ വലിയ മാസ്സും, വലിയ comedy ഉം അല്ലാത്ത സിനിമകള്‍ കാണുവാന്‍ എന്ത് കൊണ്ടാണ് തീയേറ്ററിലേക്ക് ആളുകള്‍ വരാത്തതെന്നാണ്. പൂക്കാലം എന്ന ഈ സിനിമ ഒരിക്കലും ഒരു serious art പടം അല്ല. കൊച്ചു കുട്ടികള്‍ മുതല്‍ grand parents വരെ ഒന്നിച്ചിരുന്നു രസിച്ചു കാണാവുന്ന ഒരു നല്ല ചിത്രമാണ്. വലിയ effort അവര്‍ അതിന് എടുത്തിട്ടുണ്ട്, പ്രത്യേകിച്ചും make up നും മറ്റും. മലയാളത്തില്‍ ഇത്തരം സിനിമകള്‍ വരുമ്പോള്‍ തിയേറ്ററില്‍ തന്നെ പോയി ഫാമിലിയായി കാണുവാന്‍ ശ്രമിക്കണം. നല്ല സിനിമകളെ support ചെയ്യണം. സിനിമകള്‍ ഉണ്ടാക്കുന്നവര്‍ക്കു നല്ല സിനിമകള്‍ ഉണ്ടാക്കുവാന്‍.., വ്യത്യസ്തമായ സിനിമകള്‍ ഉണ്ടാക്കുവാന്‍ അത് തീര്‍ച്ചയായും പ്രചോദനമാകും. ഒരിക്കല്‍ കൂടി ഗണേഷിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍.. പൂക്കാലം ഒരുക്കിയതിന്'-സൂരജ് ടോം കുറിച്ചു.