പ്രണയിച്ചതും വിവാഹം കഴിച്ചതും സിനിമയ്ക്ക് പുറത്ത് നിന്ന്, ആ കഥ പറയുകയാണ് നടി ആത്മീയ

കെ ആര്‍ അനൂപ്

ബുധന്‍, 12 ഏപ്രില്‍ 2023 (11:18 IST)
പ്രണയ വിവാഹമായിരുന്നു നടി ആത്മീയരാജന്റേത്. സിനിമയില്‍ നിന്നല്ലാത്ത ഒരാളെയാണ് പ്രണയിച്ചതും കല്യാണം കഴിച്ചതും. സനൂപ് എന്നാണ് നടിയുടെ ഭര്‍ത്താവിന്റെ പേര്.മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് സനൂപ്. ഒരേ കോളേജില്‍ പഠിച്ചവര്‍ ആണെങ്കിലും സനൂപിനെ അറിയില്ലായിരുന്നു എന്നാണ് ആത്മീയ പറയുന്നത്.
 
ആത്മീയയുടെ ആദ്യ സിനിമ റിലീസ് ആയപ്പോള്‍ നടിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു.'നമ്മുടെ കോളജില്‍ നിന്നൊരാള്‍ സിനിമയിലെത്തിയതില്‍ സന്തോഷം'എന്ന മെസ്സേജ് വന്നത് കോളജ്‌മേറ്റില്‍ നിന്നും.ബ്രോ - സിസ് വിളിയും എന്നെ കംഫര്‍ട്ടബിള്‍ ആക്കിയിരുന്നു. കുറേനാള്‍ ആത്മബന്ധത്തോടെ ഞങ്ങള്‍ ചാറ്റ് ചെയ്തിരുന്നു.ജോലി സംബന്ധമായി ഈജിപ്തിലേക്ക് പോയശേഷം ബന്ധം വിട്ടുപോയെന്നും ആത്മീയ പറഞ്ഞു.
 
രണ്ടുമൂന്നു കൊല്ലത്തിനുശേഷം വീട് മാറി സനുവിന്റെ നാടായ തളിപ്പറമ്പില്‍ എത്തുകയും പ്രതീക്ഷിക്കാതെ സനുവിനെ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞില്ലെന്നും നടി ഓര്‍ക്കുന്നു.
 
പിന്നീട് പല വട്ടം വീടിന്റെ മുന്നിലൂടെ സനു കടന്നുപോയപ്പോള്‍ മുമ്പ് ചാറ്റ് ചെയ്ത സുഹൃത്തല്ലേയിത് എന്ന ഒരു സംശയം നടിയുടെ ഉള്ളില്‍ കിടന്നു.
 
വീടിനടുത്തുള്ള ജിമ്മില്‍ ഞാനും സനുവും ഒന്നിച്ചെത്തിയതോടെ നല്ല സുഹൃത്തുക്കളായി. സൗഹൃദം പ്രണയമായി. രണ്ടുമൂന്നു കൊല്ലം പ്രണയിച്ച ശേഷം കോവിഡ് കാലത്താണു വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി വളരെ ലളിതമായ രീതിയില്‍ എന്ന് പറഞ്ഞ് ആത്മീയ അവസാനിപ്പിച്ചു. വനിതയ്ക്ക് നല്‍കിയ ആഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍