90 കോടി കളക്ഷന്‍ നേടി ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍', വ്യാഴാഴ്ച മുതല്‍ കേരളത്തിലെ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (15:18 IST)
ടെലിവിഷന്‍ ഷോയിലൂടെ എത്തി സിനിമാലോകത്ത് തന്റെതായ ഇടം കണ്ടെത്തിയ നടനാണ് ശിവകാര്‍ത്തികേയന്‍.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍'ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നിന്ന് 90 കോടി രൂപ കളക്ഷന്‍ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
നടന്റെ തന്നെ 2017ല്‍ പുറത്തിറങ്ങിയ 'വേലൈക്കാരന്‍' എന്ന ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് (86 കോടി) ഡോക്ടര്‍ മറികടന്നു എന്നാണ് വിവരം.ശിവകാര്‍ത്തികേയന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറിയെന്നും പറയപ്പെടുന്നു.
 
 ഡോക്ടര്‍' ഈ വ്യാഴാഴ്ച കേരളത്തില്‍ റിലീസ് ചെയ്യും, ചിത്രത്തിന് 111 സ്‌ക്രീനുകള്‍ ലഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article