ഇക്കാര്യത്തിൽ മമ്മൂട്ടിയും നയൻ‌താരയും ഒരേ നാണയത്തിലെ ഇരു വശങ്ങൾ?!

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (10:35 IST)
തെന്നിന്ത്യയുടെ താര റാണിയാണ് നയൻതാര. ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ എന്ന് പറഞ്ഞാലും അത് അതിശയോക്തിയാകില്ല. വൻ പ്രതിഫലം വാങ്ങുന്ന നമ്പർ വൺ താരം. നടന്റെ സപ്പോർട്ടില്ലാതെ ഒറ്റയ്ക്കൊരു ചിത്രം എങ്ങനെ വിജയിപ്പിക്കാൻ കഴിയും എന്നതിന്റെ വ്യക്തമായ തെളിവാണ് നയൻസ് ഏറ്റെടുക്കുന്ന ചിത്രങ്ങൾ. 
 
മികച്ച കഥാ തിരഞ്ഞെടുപ്പും നായകന്മാരെ വെല്ലുന്ന പ്രകടനവുമാണ്. തന്റെ ജീവിതത്തിലെ വിജയത്തിനെ പറ്റി നയൻതാര മനസ് തുറക്കുന്നു. മറ്റുളളവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കരുതെന്ന് നയൻസ് തുറന്നു പറയുന്നു. ആരോടും ഒന്നിനോടും പരാതിയില്ല. എന്റെ അനുഭവങ്ങളാണ് ഇപ്പോള്‍ കാണുന്ന എന്നെ രൂപപ്പെടുത്തി എടുത്തത്. അതില്‍ നല്ലതുമുണ്ട് ചീത്തയുമുണ്ടെന്നും താരം പറയുന്നു.
 
കഥയ്ക്ക് പ്രധാന്യം നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. ആ തീരുമാനം ശരിയാണെന്ന് സിനിമകളുടെ വിജയത്തില്‍ നിന്ന് തോന്നുന്നുവെന്നും താരം പറഞ്ഞു. കൂടാതെ പുതിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാനാണ് കൂടുതല്‍ താല്‍പര്യം. കാരണം അവരുടേത് ഫ്രഷ് ഐഡിയായിരിക്കുമെന്നും നയന്‍സ് പറയുന്നു. ഇക്കാര്യത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ചിന്തിക്കുന്നത് ഇങ്ങനെ തന്നെയാണ്. 
 
പുതുമുഖ സംവിധായകർക്കാണ് മമ്മൂട്ടിയും അവസരങ്ങൾ കൂടുതൽ നൽകുന്നത്. ഇതിനെ കുറിച്ച് താരം പറയുന്നതിങ്ങനെ: ‘പുതിയ ആൾക്കാരുടെ കയ്യിൽ പുതിയ പുതിയ നമ്പറുകൾ ഉണ്ടായിരിക്കും. ഐഡിയകൾ ഉണ്ടായിരിക്കും. അവരുടെ ചിന്താഗതികളെല്ലാം ഫ്രഷ് ആയിരിക്കും.‘
 
മമ്മൂട്ടി സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ സംവിധായകരുടെ ഒരു നീണ്ട നിരതന്നെയുണ്ട് മലയാളത്തിൽ. അതിൽ എടുത്തു പറയേണ്ട പേരുകൾ ലാല്‍ജോസ്, ആഷിക് അബു, അമല്‍ നീരദ്, മാർട്ടിൻ പ്രക്കാട്ട്, അജയ് വാസുദേവ്, മാർത്താണ്ഡൻ, വൈശാഖ്, ബ്ലെസ്സി, അൻവർ റഷീദ് അങ്ങനെ പോവുന്ന നീണ്ട നിരയിൽ ഏറ്റവുമൊടുവില്‍ ഹനീഫ് അഥേനിയിൽ വന്ന് നിൽക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article