എന്നാല്‍ മലയാളത്തിലെ ഈ രണ്ട് താരങ്ങളും പനോരമയില്‍ പ്രതിനിധീകരിക്കുന്നത് തങ്ങളുടെ മാതൃഭാഷയില്‍ നിന്നല്ലെന്നതും പ്രത്യേകത തന്നെയാണ്. ദേശീയ അവാര്‍ഡ് ജേതാവായ തമിഴ് സംവിധായകന്‍ റാമിന്‍റെ പേരന്‍പാണ് ഇന്ത്യന്‍ പനോരമയിലെ മമ്മൂട്ടിച്ചിത്രം. അതേസമയം, തെലുങ്കില്‍ നിന്ന് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനനദിയാണ് ദുല്‍ഖര്‍ ചിത്രം.
മ്മൂട്ടിച്ചിത്രങ്ങള്‍ നിരവധി തവണ പനോരമയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. 2010ല്‍ ഷാജി എന്‍ കരുണിന്‍റെ കുട്ടിസ്രാങ്കായിരുന്നു ഇന്ത്യന്‍ പനോരമയിലുണ്ടായിരുന്നത്. ഇത്തവണ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനച്ചിത്രവും ഷാജി എന്‍ കരുണിന്‍റെ `ഓള്' എന്ന ചിത്രമാണ്. ഈമായൗ, മക്കന, സുഡാനി ഫ്രം നൈജീരിയ, ഭയാനകം, പൂമരം എന്നിങ്ങനെ മലയാളത്തില്‍ നിന്ന് ആറ് ചിത്രങ്ങള്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തും.