മമ്മൂട്ടി ചിത്രത്തിന് ഈ അവസരം ലഭിക്കുന്നത് ഇതാദ്യമല്ല, എന്നാൽ ദുൽഖർ ചിത്രത്തിന് പുതുമയുണ്ട്!

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (10:11 IST)
ഇന്ത്യയുടെ നാൽപ്പത്തിയൊമ്പതാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇത്തവണ അപൂര്‍വ്വതകളേറെ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും മലയാളികൾക്ക് ആവേശമാകുന്നത് മറ്റൊന്നാണ്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍റെയും സിനിമകളുടെ പ്രദര്‍ശനം. 
 
എന്നാല്‍ മലയാളത്തിലെ ഈ രണ്ട് താരങ്ങളും പനോരമയില്‍ പ്രതിനിധീകരിക്കുന്നത് തങ്ങളുടെ മാതൃഭാഷയില്‍ നിന്നല്ലെന്നതും പ്രത്യേകത തന്നെയാണ്. ദേശീയ അവാര്‍ഡ് ജേതാവായ തമി‍ഴ് സംവിധായകന്‍ റാമിന്‍റെ പേരന്‍പാണ് ഇന്ത്യന്‍ പനോരമയിലെ മമ്മൂട്ടിച്ചിത്രം. അതേസമയം, തെലുങ്കില്‍ നിന്ന് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനനദിയാണ് ദുല്‍ഖര്‍ ചിത്രം.
 
രണ്ട് ചിത്രങ്ങളും ഇതിനകം തന്നെ രാജ്യത്ത് ചർച്ച ചെയ്യപ്പെട്ടതും പ്രേക്ഷകർ ഇരു‌കൈയും നീട്ടി സ്വീകരിച്ചതുമാണ്. നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്കെത്തിയ പേരൻപ് ഇതിന് മുമ്പുതന്നെ ചലച്ചിത്രമേളയിലും ഷാങ്ഹായ് മേളയിലും മികവ് തെളിയിച്ചിട്ടുമുണ്ട്.  
 
പ്രമുഖ ദക്ഷിണേന്ത്യന്‍ അഭിനേത്രി സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനദി. കീര്‍ത്തി സുരേഷ് സാവിത്രിയായെത്തിയപ്പോൾ ജെമിനി ഗണേശനായി വന്നത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം തന്നെ.
 
മ്മൂട്ടിച്ചിത്രങ്ങള്‍ നിരവധി തവണ പനോരമയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. 2010ല്‍ ഷാജി എന്‍ കരുണിന്‍റെ കുട്ടിസ്രാങ്കായിരുന്നു ഇന്ത്യന്‍ പനോരമയിലുണ്ടായിരുന്നത്. ഇത്തവണ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനച്ചിത്രവും ഷാജി എന്‍ കരുണിന്‍റെ `ഓള്' എന്ന ചിത്രമാണ്. ഈമായൗ, മക്കന, സുഡാനി ഫ്രം നൈജീരിയ, ഭയാനകം, പൂമരം എന്നിങ്ങനെ മലയാളത്തില്‍ നിന്ന് ആറ് ചിത്രങ്ങള്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article