മമ്മൂട്ടി തുറന്നമനസുള്ള വ്യക്തി, സമീപിക്കാൻ എളുപ്പം: സിബി മലയിൽ

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (20:05 IST)
മമ്മൂട്ടിയുമൊപ്പമുള്ള ഒരു സിനിമ സ്വപ്നമാണെന്ന് സംവിധായകൻ സിബി മലയിൽ. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് എന്ന സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ ഇക്കാര്യം പറഞ്ഞത്.
 
മമ്മൂട്ടിയുമായി ചെയ്യാൻ കഴിയുന്ന ഒരു സബ്ജക്ട് എൻ്റെ പക്കലുണ്ട്. അദ്ദേഹത്തിനോട് പറയാനുള്ള സാഹചര്യത്തിലേക്ക് എത്തുമ്പോൾ തീർച്ചയായും നടക്കും. മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യുക എന്നത് സ്വപ്നമാണ്. അദ്ദേഹം തുറന്ന മനസ്സുള്ള വ്യക്തിയാണ്. സമീപിക്കാനും എളുപ്പമാണ്. ഞാൻ സമീപിക്കാത്തതിൻ്റെ പ്രശ്നം മാത്രമെ ഉണ്ടായിട്ടുള്ളു. സിബി മലയിൽ പറഞ്ഞു.
 
സിനിമയിലെ സൗഹൃദങ്ങൾ പഴയകാലത്തെപോലെ ഇപ്പോൾ ശക്തമല്ലെന്ന് തോന്നിയിട്ടുണ്ടെന്നും എല്ലാവരും ഓരോ തുരുത്തിലേക്ക് ചുരുങ്ങിയതായി തോന്നുന്നുവെന്നും സിബി മലയിൽ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article