അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു മലയാള സിനിമ,ഷൈന്‍ ടോം ചാക്കോ നായകന്‍

കെ ആര്‍ അനൂപ്
ബുധന്‍, 8 മാര്‍ച്ച് 2023 (10:08 IST)
ഷൈന്‍ ടോം ചാക്കോയുടെ പുതിയ സിനിമ മാര്‍ച്ച് 15ന് ചിത്രീകരണം ആരംഭിക്കും. രാജ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് അട്ടപ്പാടിയിലാണ് തുടക്കമാക്കുക.
 
കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ട്. പൂര്‍ണ്ണമായും അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.
 
സംവിധായകന്‍ ജയേഷ് മൈനാഗപ്പള്ളി ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രമോദ് കെ പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
ഷാ ഫയ് സി പ്രൊഡക്ഷന്‍സ്, നെല്‍സന്‍ എപ്പ് സിനിമാസ് നവതേജ് ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article