പാര്‍വതി ബാബു സിനിമയിലേക്ക്, ആദ്യ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും

കെ ആര്‍ അനൂപ്

ബുധന്‍, 4 ജനുവരി 2023 (09:01 IST)
മോഡലിങ്ങിലൂടെയും അഭിമുഖ പരിപാടികളിലൂടെയും ശ്രദ്ധ നേടിയ പാര്‍വതി ബാബു സിനിമയിലേക്ക്. ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന 'അയല്‍വാശി' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
 
സൗബിന്‍ നായകനായി എത്തുമ്പോള്‍ നിഖില വിമല്‍ ആണ് നായിക. ബിനു പപ്പു, ലിജോ മോള്‍, ഷൈന്‍ ടോം ചാക്കോ, നസ്‌ലിന്‍, എം.എസ് ഗോകുലന്‍, അജ്മല്‍ ഖാന്‍, സ്വാതി ദാസ് പ്രഭു, അഖില ഭാര്‍ഗവന്‍, ജഗദീഷ് തുടങ്ങിയവരും പ്രധാന വിഷയങ്ങളില്‍ എത്തുന്നു.
 
 തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. സംവിധായകന്‍ മുഹ്‌സിന്‍ പരാരിയും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. അദ്ദേഹത്തിന്റെ സഹോദരനാണ് ഇര്‍ഷാദ് പരാരി.സജിത് പുരുഷന്‍ ഛായാഗ്രഹണവും ജേക്ക്‌സ് ബിജോയി സംഗീതവും ഒരുക്കുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍