'ഇന്ത്യന്‍ 2' തിരക്കുകള്‍ക്ക് താല്‍ക്കാലിക വിട !ഇനി 'ആര്‍സി 15'ചിത്രീകരണത്തിലേക്ക്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 10 ഫെബ്രുവരി 2023 (10:30 IST)
കമല്‍ഹാസന്‍ നായകനാകുന്ന 'ഇന്ത്യന്‍ 2' ഷൂട്ടിംഗ് തിരക്കുകളിലാണ് സംവിധായകന്‍ ഷങ്കര്‍. ഈ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇനി തന്റെ അടുത്ത പ്രോജക്ട് ആയ 'ആര്‍സി 15'തിരക്കുകളിലേക്ക് സംവിധായകന്‍ കടക്കും.രാം ചരണും കിയാര അദ്വാനിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ഹൈദരാബാദിലെ ചാര്‍മിനാറില്‍ ആരംഭിച്ചു.
<

Commencing the next schedule of #RC15 at the iconic Charminar pic.twitter.com/uubP5P0aV1

— Shankar Shanmugham (@shankarshanmugh) February 9, 2023 >
കിയാര അദ്വാനി-സിദ്ധാര്‍ത്ഥ് മല്‍ഹോത്ര വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അതിനാല്‍ തന്നെ ഈ ഷെഡ്യൂളില്‍ കിയാര ഉണ്ടാവാനുള്ള സാധ്യത കുറവാണ്.
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും.
 
ആക്ഷന്‍ എന്റര്‍ടെയ്നറില്‍ രാം ചരണ്‍ ഒരു രാഷ്ട്രീയക്കാരനായി വേഷമിടുന്നു അഞ്ജലി, എസ്ജെ സൂര്യ, സുനില്‍, ശ്രീകാന്ത്, ജയറാം, നവീന്‍ ചന്ദ്ര എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article